Wednesday, March 6, 2013

മറഞ്ഞൊരു വസന്തം..!

ഇടവാര്‍ന്ന കൂന്തലും ആ ചെറുചിരിയും
നനവായ് ശേഷിപ്പു ഇന്നും ഈ മനതാരില്‍
ഓര്‍മയിലെ ആ വസന്ത കാലത്തില്‍
ഇന്നും ഒരു കുളിര്‍ തെന്നലായ് നീ വന്നിടുന്നു

പണ്ടത്തെ കാലത്തിന്‍ കേളികൊട്ടില്‍
ഇന്നും ഞാന്‍ ഓര്‍ക്കൂ ആ നഷ്ടകാലം
നിന്‍ കടാക്ഷം കാത്തു നിന്ന നേരം
നിന്നിലാ പുഞ്ചിരി ഞാന്‍ കൊതിച്ച നേരം
ഒരിളം തെന്നലായി നീ എന്നെ കടക്കവേ
നിന്‍ മറുന്നൊട്ടം കാത്തു നിന്നോരുനേരം

എന്നിലേക്ക്‌ നീണ്ട നിന്‍ കണ്‍കളിലന്നു 
ഞാന്‍ കണ്ട പ്രണയത്തിന്‍ കിരണവും
അന്നാ പുഞ്ചിരിയില്‍ നനഞ്ഞോരെന്‍ ഹൃത്തും   
നനവാര്‍ന്നോരോര്‍മയായി  ഇന്നും തങ്ങീടുന്നു

ഈ ഓര്‍മകളില്‍ നിന്നും ഉണര്‍വാര്‍ന്നു ഞാന്‍
നിന്നെ തേടിടുന്നു ഇന്നി ലോകത്തില്‍
മണ്മറഞ്ഞു പോയ നീണ്ട ദശാബ്ദങ്ങള്‍
കാണിച്ചീടുമോ എനിക്കുനിന്‍ മുഖചിത്രം.. ..

1 comment:

PraveenDavis said...

nice....expect more like this....